ന്യൂയോര്‍ക്ക്: സമ്പന്നന് പാപ്പരായി പോകുന്നു എന്നത് പുതിയ സംഭവമല്ല. എന്നാല്‍ ക്രിപ്റ്റോ കറന്‍സി ലോകത്തെ മുടിചൂട മന്നന് എന്ന വിശേഷിപ്പിക്കുന്ന സാം ബാങ്ക്മാൻ-ഫ്രൈഡിന് സംഭവിച്ചത് കേട്ട് തരിച്ചിരിക്കുകയാണ് ക്രിപ്റ്റോ കറന്‍സി രംഗവും ടെക് ലോകവും. ക്രിപ്റ്റോ ചക്രവര്‍ത്തിയായിരുന്നു സാം സഹസ്ഥാപകനായ കമ്പനി എഫ്ടിഎക്സ് തകര്‍ന്നതോടെയാണ് പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ നല്ല കാലത്ത് സാമിന്റെ ആസ്തി 2600 കോടി ഡോളറിലേറെ ആയിരുന്നു. ഇക്കഴിഞ്ഞ ആഴ്ചയുടെ തുടക്കത്തില്‍ സാമിന്റെ ആസ്തി 1600 കോടി ഡോളറായിരുന്നു എന്നും റോയിട്ടേഴ്സ് പറയുന്നു. അതേ സാം ഇപ്പോള്‍ പാപ്പര്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
സാമിന്റെ ആസ്തിയുടെ 94 ശതമാനം ഒഴുകിപോയത് പൊതുവെ നഷ്ടക്കണക്ക് പറയുന്ന ക്രിപ്റ്റോ ലോകത്ത് നടുക്കമായിരിക്കുകയാണ് . ക്രിപ്റ്റോ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ദുനന്തം എന്നാണ് ഇതിനെ ചില പാശ്ചത്യ മാധ്യമങ്ങള്‍ വിളിച്ചത്. കമ്പനി പൊട്ടിയതോടെ സാം ബാങ്ക്മാന്- സിഇഒ പദവി രാജിവച്ച് പാപ്പർ ഹർജി ഫയല്‍ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കമ്പനിക്ക് കീഴിലുള്ള ട്രേഡിങ് പ്ലാറ്റ്ഫോം അല്‍മേദ റിസര്‍ച്ച് തകര്‍ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യ കാരണമായി പറയുന്നത്. നവംബര്‍ രണ്ടിന് അല്‍മേദയിലെ പ്രതിസന്ധികള്‍ കോയിന്‍ഡെസ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു.