കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച കേസില്‍ മധ്യവയസ്കനെ പോലീസ് അറസ്റ്റുചെയ്തു. ചെങ്ങളം ,ചെങ്ങളത്തുകാവ് ഭാഗത്ത് കരിപ്പുറം വീട്ടിൽ കൊച്ചൂട്ടി മകൻ ലാലി (62)എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാള്‍ ഇന്നലെ വൈകിട്ട് 06.00 മണിയോടെ മാതാവിനോടൊപ്പം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ഗാന്ധിനഗർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ. വിദ്യ , പവനൻ, എ.എസ്.ഐ. ബസന്ത്, സി.പി.ഓ സിബിച്ചൻ, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയിൽ ഹാജരാക്കി.