ഇരിങ്ങാലക്കുട :യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റും, സംഘവും പാവക്കുള്ളിൽ എം ഡി എം എ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായി.എസ് പവീഷും സംഘവുമാണ് ബംഗളൂരുവില്‍ പിടിയിലായത്.
എം ഡി എം എ ഗുളികകള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം.
സ്‌കാനര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു.
88 ഗ്രാം എം ഡി എം എ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്.
പവീഷിനെ കൂടാതെ മലപ്പുറം സ്വദേശിയായ അഭിജിത്ത്, മറ്റ് രണ്ടു പേരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Advertisements