വൈക്കം: വൈക്കത്തെ നാട്ടിൻപുറങ്ങളിൽ വീട്ടമ്മമാരുടെ ഗ്രൂപ്പുകളുണ്ടാക്കി അമിത പലിശയ്ക്ക് വായ്പ നൽകുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കെതിരെ നടപടി സർക്കാർ നടപടി സ്വീകരിക്കണമെന്ന ആവശ്യംശക്തമായി. വൈക്കത്തെ ഒരു മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ മാനസിക പീഢനെത്തെ തുടർന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന തോട്ടകംകാരിയായ വീട്ടമ്മ മരിച്ചു.
വൈക്കക്കത്തിന്റ വിവിധ ഭാഗങ്ങളിൽ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വായ്പക്കാരുടെ വീടുകളിലെത്തി വായ്പ കുടിശികയുടെ പേരിൽ സഭ്യതയുടെ അതിരുകൾ വിട്ട് പെരുമാറുന്നതായി വ്യാപകമായി പരാതിയുണ്ട്. അമിതമായ പലിശയ്ക്ക് നിർധനർക്ക് വായ്പ നൽകി വായ്പ തവണ മുടങ്ങിയാൽ വീടുകളിലെത്തി മാനസികമായി പീഢിപ്പിച്ച് വനിതകളെ മാനസിക സമ്മർദത്തിലാക്കുന്നവർക്കെതിരെ അധികൃതർ നടപടി ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.