കോട്ടയം : കോട്ടയം കളക്ടറേറ്റിലെ ശുചിമുറിയാണോ , കെഎസ്ആർടിസി ബസ്റ്റാൻഡിലേക്ക് ഏറ്റവും മോശം എന്ന കാര്യത്തിൽ ഒരു മത്സരം തന്നെ നടക്കുകയാണോ എന്ന് സംശയിക്കുകയാണ് നാട്ടുകാർ..! വൃത്തി എന്നത് ഏഴ് അയൽപ്പക്കത്ത് കൂടി പോകാത്ത രണ്ട് പ്രസ്ഥാനങ്ങളാണ് കോട്ടയം കളക്ടറേറ്റിലും കെഎസ്ആർടിസി സ്റ്റാൻഡിലും പ്രവർത്തിക്കുന്നത്. കളക്ടറേറ്റിനുള്ളിൽ സാധാരണക്കാർക്ക് തുറന്നു നൽകിയ ശുചിമുറിയുടെ അവസ്ഥ കണ്ടാൽ ആരും കരഞ്ഞ് പോകും. സ്വന്തം ഓഫീസിനു താഴെയുള്ള ശുചിമുറി നന്നാക്കാൻ ആവാത്ത ജില്ലാ ഭരണകൂടമാണ് നാട് നന്നാക്കാൻ നടക്കുന്നതെന്നതാണ് കോട്ടയത്തിന്റെ ഗതികേട്.
കളക്ടറേറ്റിനുള്ളിലെ പൊതു ശുചി മുറിയുടെ അവസ്ഥ പരമ ദയനീയമാണ്. ദുർഗന്ധവും , മോശം അവസ്ഥയും മൂലം ഇതിൽ ഇപ്പോൾ കയറാൻ സാധിക്കാത്ത ആളുകൾ ഓഫീസിന് പുറത്തുനിന്ന് കാര്യം സാധിച്ചു മടങ്ങുകയാണ് ഇപ്പോൾ ചെയ്യുന്നത്. കളക്ടറേറ്റിലും കോടതിയിലും എത്തുന്ന ആളുകൾക്ക് പ്രാഥമികൃത്യങ്ങൾ ചെയ്യുന്നതിനുള്ള ശുചിമുറി ആണിത്. പായൽ പിടിച്ച് അഴുക്കു പടർന്നു കിടക്കുന്ന ശുചിമുറിയിലേക്ക് കയറുമ്പോൾ തന്നെ ഓക്കാനും വരുന്ന രീതിയാണ്. അടിയന്തരമായി ശുചീമുറി നവീകരിക്കാൻ അധികൃതം നടപടിയെടുക്കണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്.