തിരുവനന്തപുരം : നിയമന ശുപാര്‍ശ കത്ത് വിവാദം കൊടുമ്പിരി കൊണ്ട തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വീണ്ടും പരാതി. ഇക്കുറി ഡെപ്യൂട്ടി മേയര്‍ പികെ രാജുവിനെതിരെയാണ് പ്രതിപക്ഷത്തുള്ള യുഡിഎഫിന്റെ വനിതാ കൗണ്‍സിലര്‍മാരുടെ പരാതി. പ്രതിഷേധം നടക്കുന്നതിനിടെ വനിതാ കൗണ്‍സിലര്‍മാരുടെ നേരെ ഉടുമുണ്ട് ഉയര്‍ത്തിക്കാണിച്ചുവെന്നാണ് ആരോപണം.
Advertisements
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുഡിഎഫ് പരാതി നല്‍കി. ഡെപ്യൂട്ടി മേയര്‍ അസഭ്യം വിളിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ 10.45 ഓടെ പ്രതിഷേധം നടക്കുമ്ബോഴായിരുന്നു ഈ നിലയില്‍ ഡെപ്യൂട്ടി മേയര്‍ സ്ത്രീത്വത്തെ അപമാനിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.