തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ അധിക വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച്. നഗരസഭയിലെ നിയമനങ്ങള്‍ക്കായി കത്ത് നല്കിയ സംഭവത്തില്‍ മേയര്‍ നല്കിയ പരാതിയിലാണ് അന്വേഷണ സംഘം അധിക വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത്.നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം മതിയെന്നും സിബിഐയെ കേസ് ഏല്‍പ്പിക്കേണ്ട ആവശ്യമില്ല എന്നും ഡിജിപി ഹൈക്കോടതിയെ അറിയിച്ചു.
മേയര്‍ക്കെതിരായ കത്ത് വിവാദത്തില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വകുപ്പുകള്‍ മാറ്റിയതായി ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 466,469 എന്നീ വകുപ്പുകളിലേക്കാണ് കേസ് മാറ്റിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ.
അതേസമയം കത്ത് വിവാദം നഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രദേശത്തെ ക്രമസമാധാന പ്രശ്നങ്ങളെ കാര്യമായി ബാധിക്കുമെന്നാണ് ഡി ജി പി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.