ബി.ജെ.പി ആദ്യം ചെക്ക് തരും വഴങ്ങിയില്ലേൽ അമിത് ഷാ നേരിട്ടെത്തും ; ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ച് ജിഗ്നേഷ് മേവാനി

ഡൽഹി : ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് നടക്കുന്നത്. ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ ഇക്കുറി അരയും തലയും മുറുക്കി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടുള്ള വര്‍ഗീയ പ്രചാരണങ്ങളാണ് ബി.ജെ.പി നേതാക്കളും അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും നടത്തുന്നത്.

‘2002ല്‍ അക്കൂട്ടരെ പാഠം പഠിപ്പിച്ചു’ എന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പ്രസംഗിച്ചത്. വഡ്ഗാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ദലിത് നേതാവ് കൂടിയായ ജിഗ്നേഷ് മേവാനി. നിലവില്‍ വഡ്ഗാമിലെ സിറ്റിങ് എം.എല്‍.എ ജിഗ്നേഷ് മേവാനി തന്നെയാണ്. തെരഞ്ഞെടുപ്പ് ചൂടിനിടെ ഒരു മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുജറാത്തിലെ അടക്കം ബി.ജെ.പിയുടെ രാഷ്ട്രീയ ശത്രുക്കള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ മേവാനി
സംസാരിച്ചു. ബി.ജെ.പി അതിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ആദ്യം ചെക്ക് നല്‍കുമെന്നും അതിന് അവര്‍ വഴങ്ങിയില്ലെങ്കില്‍ അമിത് ഷാ ഭീഷണിയുമായി രംഗത്ത് എത്തുമെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

Hot Topics

Related Articles