പൊലീസുകാരുടെ കഥ പറയുന്ന കാക്കിപ്പട സിനിമയിലെ ടീസർ പുറത്ത്. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
‘പക്ഷേ ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും’ എന്ന ഡയലോഗോടെയാണ് ടീസർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറ്റവാളികളെ പിടിക്കാനുള്ള പൊലീസ് അന്വേഷണമല്ല ചിത്രത്തിൽ പറയുന്നത്. കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരം ആണ് കാക്കിപ്പട. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള വിഷയമാണ് ചിത്രം പറയുന്നത്.
ആരാധികാ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക് , സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.
എസ്.വി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെജി വലിയകത്ത് ആണ് പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്.