കൽപ്പറ്റ : വയനാട് പേരിയ വനമേഖലയിൽ വ്യദ്ധ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. മാനന്തവാടി കൊയിലേരി കുളപ്പുറത്ത് കുഞ്ഞേപ്പ് എന്ന ജോസഫ്, ഭാര്യ അന്നക്കുട്ടി എന്നിവരാണ് മരിച്ചത്. മാനന്തവാടി തവിഞ്ഞാലിൽ നിന്നും നവംബർ 25 മുതൽ ഇവരെ കാണാതായിരുന്നു. തവിഞ്ഞാലിലെ കൊച്ചുമകന്റെ വീട്ടിൽ വന്നശേഷം ആശുപത്രിയിലേക്കാണെന്ന് പറഞ്ഞ് പോയതായിരുന്നുവെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisements