കോട്ടയം : ചങ്ങനാശ്ശേരിയിൽ കടയുടമയെ ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സജാദ് മകൻ ഷിഹാൻ (19), പുഴവാത് ഭാഗത്ത് വാഴക്കാല തുണ്ടിയിൽ വീട്ടിൽ വിനോദ് അലി മകൻ ബാസിത് അലി (19), തൃക്കൊടിത്താനം ആഞ്ഞിലിപ്പടി ഭാഗത്ത് കറുകയിൽ വീട്ടിൽ സോജൻ മകൻ ജോസഫ് സെബാസ്റ്റ്യൻ (23) എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം രാത്രി 10 മണിയോടുകൂടി ചങ്ങനാശേരി പാലത്ര ബൈപ്പാസ് റോഡിലുള്ള ടീ ഷോപ്പിൽ എത്തി കട ഉടമയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് ഇയാളെ പ്രതികൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഇത് കണ്ട് തടസ്സം പിടിക്കാൻ വന്ന കടയുടമയുടെ സുഹൃത്തുക്കളെയും ഇവർ ആക്രമിച്ചു. തുടർന്ന് പ്രതികൾ സംഭവം സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. കത്തിക്കുത്തിൽ പരിക്കേറ്റ കടയുടമയെയും സുഹൃത്തുക്കളെയും ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരാതിയെ തുടര്ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളിൽ ഒരാളായ ഷിഹാന് ചങ്ങനാശ്ശേരി സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ മാരായ മേരി സുപ്രഭ, ജോസഫ് കുട്ടി, ആനന്ദക്കുട്ടൻ, എ.എസ്.ഐ മാരായ പ്രസാദ്,ഷിനോജ്, സിജു കെ സൈമൺ, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, അതുൽ കെ മുരളി, ഷമീർ,രഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.