ഖത്തർ : ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു ഫുട്ബോൾ മാമാങ്കത്തിന് രണ്ടാഴ്ച പിന്നിടുമ്പോൾ കാണികൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ രണ്ടാം മത്സരത്തിന് ബ്രസീലും പോർച്ചുഗലും ഇറങ്ങുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ ഇന്ന് ഇറങ്ങുന്നത്. മികച്ച മത്സരത്തിനുള്ളിൽ ഖാനയെ തുരത്തിയ കരുത്തുമായി ഇറങ്ങുന്ന പോർച്ചുഗലിന് റൊണാൾഡോയുടെ കാലുകളിൽ തന്നെയാണ് ഊർജ്ജമുള്ളത്.
രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ യുറുഗ്വായാണ് പോര്‍ച്ചുഗലിന്റെ എതിരാളി. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയുമായും ഏറ്റുമുട്ടും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം മത്സരത്തിൽ വിജയിച്ച ബ്രസീലിന് എ ഇന്നുകൂടി വിജയിച്ചാൽ രണ്ടാം റൗണ്ടിലേയ്ക്ക് സുഖമായി പ്രവേശിക്കാം. നിലവിലെ ഫോമിൽ സ്വിറ്റ്സർലണ്ടിനോടുള്ള വിജയം ബ്രസീലിന് വെല്ലുവിളിയാകില്ല എന്നാണ് കരുതുന്നത്.