കേരള സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് കേരളത്തിന്‌ അനുവദിച്ച എയിംസ് നഷ്ടമായി: ആരോപണവുമായി മുൻ എം എൽ എ പി.സി ജോർജ് : വീഡിയോ കാണാം 

കോട്ടയം :കേന്ദ്ര സർക്കാർ ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തിലും  ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ് )സ്ഥാപിക്കാൻ തീരുമാനിച്ചതിൻ്റെ ഭാഗമായി 2014ൽ  കേരളത്തിനും നൽകുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ അതിനു വേണ്ടി യാത്ര സൗകര്യങ്ങൾ അടക്കം , അടിസ്ഥാന സൗകര്യങ്ങളുള്ള 200 ഏക്കർ സ്ഥലം ഉൾപ്പെടെ മൂന്നു നാലോ സ്ഥലങ്ങൾ  നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

Advertisements

അതിൻ പ്രകാരം 2014ൽ   ഉമ്മൻ ചാണ്ടി സർക്കാർ തിരുവനന്തപുരത്തെ ഓപ്പൺ ജയിൽ വളപ്പ്,കോട്ടയം മെഡിക്കൽ കോളേജ്, എച് എം ടി എറണാകുളം, കിനാലൂർ കെ എസ് ഐ ഡി സി വക സ്ഥലം എന്നിവ നിർദ്ദേശിച്ചു. ഇവ ഒന്നും തന്നെ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇതു വരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതുവരെ 19 സംസ്ഥാനങ്ങളിൽ എയിംസ് പ്രവർത്തനമാക്കുകയും 3 സംസ്ഥാനങ്ങളിൽ ഇവ പൂർത്തീകരണത്തിലേക്ക് അടുക്കുകയും ചെയ്യുന്നു. നിർഭാഗ്യവശാൽ കേരളത്തിന് ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമായ ഒരു സ്ഥലം പോലും കേന്ദ്രത്തിന്റെ മുമ്പിൽ നിർദ്ദേശിക്കാൻ കഴിഞ്ഞിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 എന്നാൽ സംസ്ഥനത്തിന്റെ മുഖ്യമന്ത്രിയും, ആരോഗ്യ മന്ത്രിയും അടക്കം പറയുന്നത് കിനാലൂരിൽ സ്ഥലം നൽകിയെന്നും കേന്ദ്ര സർക്കാർ പുറം തിരിഞ്ഞു നിൽക്കുന്നതു കൊണ്ടാണ് എയിംസ് കേരളത്തിൽ പ്രാവർത്തികമാകാത്തതുമെന്നാണ്. എന്നാൽ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് നൽകിയ മറുപടിയിൽ  കിനാലൂരിൽ കേന്ദ്ര നിർദ്ദേശപ്രകാരമുള്ള 200 ഏക്കറിന് പകരം 151 ഏക്കർ മാത്രമാണുള്ളതെന്നും, ബാക്കി സ്ഥലം അക്വയർ ചെയ്യുന്നതിനുവേണ്ടി സാമൂഹ്യ ആഘാത പഠനം നടത്തി വരുന്നു എന്നാണ്  ഇതുവരേയും സ്ഥലം (200 ഏക്കർ) അക്വയർ ചെയ്ത് കൈമാറാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ല.

 ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ കൈവശത്തിലുള്ളതും, മദ്ധ്യകേരളത്തിൽ റെയിൽ, റോഡ് 110 കെ വി സബ് സ്റ്റേഷൻ, മൂവാറ്റുപുഴ ആറിന്റെ തീരത്ത് ശുദ്ധജലലഭ്യതയുള്ള, കൊച്ചിയുടെ സാമിപവുമുള്ള വെള്ളൂരിലുള്ള കെ പി പി എൽ (പഴയ എച് എൻ എൽ ) വക 700 ഏക്കർ സ്ഥലത്തിൽ നിന്നും 200 ഏക്കർ വിട്ടു നൽകിയാൽ, സംസ്ഥാന സർക്കാരിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നാടിന്റെ സമഗ്ര വികസനത്തിനും, ആരോഗ്യ മേഖലയിലെ അതിനൂതന സാങ്കേതിക വികസനത്തിനും പ്രയോജനപ്പെടുന്ന എയിംസ് സ്ഥാപിക്കാൻ കഴിയും. 

ഈ സ്ഥലം വ്യവസായ ആവശ്യത്തിനായി കൈവശപ്പെടു ത്തിയിട്ടുള്ളതാണെന്നും ആശുപത്രി ആവശ്യത്തിന് വിട്ടു നൽകാനാവില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അതേ സമയം സംസ്ഥാന ഹെൽത്ത് ഡിപ്പാർട്ടുമെന്റിലേയ്ക്ക് എയിംസ് നായി കെ എസ് ഐ ഡി സി കിനാലൂരിൽ വിട്ടു നൽകിയ 151 ഏക്കർ സ്ഥലം അക്വയർ ചെയ്തതും വ്യവസായിക ആവശ്യത്തിനായിട്ടാണെന്ന കാര്യം സർക്കാർ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നു. 

 എന്നാൽ വെള്ളൂരിൽ ലഭ്യമായ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനു വേണ്ടുന്ന ഒരു നടപടിയും സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. പ്രാദേശികമായ സർവ്വകക്ഷിയോഗങ്ങളും, സത്യാഗ്രഹമടക്കമുള്ള സമരപരിപാടികളും, നിവേദനങ്ങളും ഒക്കെ നടത്തിയിട്ടും യാതൊരു വിധ അനുകൂല സമീപനവും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.