മല്ലപ്പള്ളി: എഴുമറ്റൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിന്റെയും മൈക്രോ ലാബിന്റെയും നേതൃത്വത്തിൽ എഴുമറ്റൂർ സി എച്ച് സി യിൽ ക്യാൻസർ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എൽസാ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി പ്രസാദ്, ഡോ. സന്ധ്യ, സുഗതകുമാരി, അനിൽ പൈക്കര എന്നിവർ പങ്കെടുത്തു. തുടർന്ന്
ക്യാൻസറിനെ സംബന്ധിച്ച്
ക്ലാസ്സും നടന്നു.
Advertisements