മലയാൻകീഴ് പീഡനകേസിൽ വ്യാജരേഖ ചമച്ച സി ഐക്കും, റൈറ്റർക്കും സസ്പെൻഷൻ; കേസിൽ ജാമ്യത്തിൽ ഇറങ്ങിയ സി. ഐ മറ്റൊരു പീഡനകേസിലും പ്രതി

കൊച്ചി :ബലാത്സംഗ കേസിൽ നിന്നും രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ സിഐക്ക് സസ്പെൻഷൻ

Advertisements

എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയിൻകീഴ് പീഡനക്കേസിൽ പരാതി വന്നത്, കടം നൽകിയ പണം തിരികെ ചോദിച്ചതിന്‍റെ പേരിലെന്ന് വരുത്താനാണ് സിഐ ശ്രമിച്ചത്. ഇതിന്‍റെ പിൻബലത്തിൽ ജാമ്യം കിട്ടിയ സിഐ
മറ്റൊരു പീഡനക്കേസിലും പ്രതിയായി. കേസ് അട്ടിമറിക്കുന്നതിന് സൈജുവിനെ സഹായിച്ച റൈറ്ററേയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു

മലയിൽകീഴ് ഇൻസ്പെക്ടർ ആയിരിക്കെ പരാതിയുമായി എത്തിയ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്നു സൈജു. 2019 ൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമിക്കുമ്പോള്‍ വീട്ടിലെത്തിയ സൈജു പീ‍ഡിപ്പിച്ചുവെന്നായിരുന്നു ഡോക്ടർ നൽകിയ പരാതി.

പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പലപ്പോഴും വീട്ടിലെത്തി പീ‍ഡിപ്പിച്ചു. പണം കടം വാങ്ങി. വിവാഹ വാഗ്ദാനം നൽകുകയും ചെയ്തെന്നായിരുന്നു ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.