ന്യൂഡല്‍ഹി:വികസിത രാജ്യങ്ങളുടെയും വികസ്വര രാജ്യങ്ങളുടെയും കൂട്ടായ്മയായ ജി 20യുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയുടെ കാലാവധി ഇന്ന് മുതല്‍ ആരംഭിക്കും.പുതിയ പദവി ഇന്ത്യന്‍ ജനതയ്ക്കുള്ള അംഗീകാരമാണെന്നും ഇതില്‍ അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അടുത്തവര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കുന്ന ജി-20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങളും ഇന്ന് മുതല്‍ സജീവമാകും. ഇന്ത്യ അടുത്തവര്‍ഷം നവംബറില്‍ ബ്രസീലിനാണ് അധ്യക്ഷ പദം കൈമാറുക.
അതിനിടെ അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ വരുന്നതിന് പിന്തുണ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭക്ഷ്യ പ്രതിസന്ധി അടക്കമുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് അടുത്തവര്‍ഷവും ജി-20യുടെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ തുടരുന്നതിന് പിന്തുണ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന ജീന്‍- പിയറി മാധ്യമങ്ങളോട് പറഞ്ഞു.