മാന്നാർ:വീട്ടുമുറ്റത്ത് കയറി വീട്ടമ്മയെ മർദിച്ച കേസിൽ രണ്ട് പേരെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു.
എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ കുഞ്ഞച്ചൻ മകൻ ബിജു (53), ബിജുവിന്റെ മകൻ ബിജിൻ (23) എന്നിവരാണ് അറസ്റ്റിലായത്. എണ്ണക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43)ക്കാണ് മർദ്ദനമേറ്റത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതികൾ സുജയുടെ വീട്ടിമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുന്നത് കണ്ട് തടസം പിടിക്കാൻ ചെന്ന സുജയെ വടി കൊണ്ട് അടിക്കുകയും മർദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
നവംബർ മുപ്പതിന് രാത്രിയിലാണ് സംഭവം നടന്നത്. സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പൊലിസ് പറഞ്ഞു.
മാന്നാർ പൊലിസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ അഭിരാം, എസ് ഐ ബിജുക്കുട്ടൻ, സിവിൽ പൊലിസ് ഓഫീസർമാരായ സിദ്ധിക്ക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.