മല്ലപ്പളളി : ശബരിമല തീർത്ഥാടനം സുഗമമാക്കാൻ മല്ലപ്പള്ളി കെ എസ് ആർ ടി സി സബ്ബ് ഡിപ്പോയിൽ നിന്ന് തിരുവല്ല – കല്ലൂപ്പാറ ക്ഷേത്രം – മല്ലപ്പള്ളി തിരുമാലിട ക്ഷേത്രം – മുരണി ക്ഷേത്രം – വായ്പ്പുര് – കുളത്തൂർ മൂഴി – കോട്ടാങ്ങൽ ക്ഷേത്രം ചുങ്കപ്പാറ – ആലപ്ര – പൊന്തൻ പുഴ – മുക്കട – എരുമേലി വഴി പമ്പയ്ക്ക് പ്രത്യേക കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് കോട്ടാങ്ങൽ – ചുങ്കപ്പാറ ജനകീയ വികസന സമിതി ബന്ധപ്പെട്ട അധികാരി കോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷങ്ങളിൽ ഈ പ്രദേശത്തെ ഭക്തജനങ്ങൾക്ക് പുണ്യ ദർശനം നടത്തുന്നതിന് കെ എസ് ആർ ടി സി ബസ് സർവ്വീസ് നടത്തുകയും ചെയ്യ്തിരുന്നു.
ഭക്തജന തിരക്ക് ഈ വർഷം കൂടുന്നതിനാൽ ഈ പ്രദേശങ്ങളിലെ ഭക്തർക്ക് സുഗമമായി ദർശനം നടത്തുന്നതിന് അടിയന്തിരമായി ബസ് സർവ്വീസ് നടത്തണമെന്ന് വികസന സമിതി സെക്രട്ടറി ജോസി ഇലഞ്ഞിപ്പുറം ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ട് നിവേദനം നൽകി.
ശബരിമല തീർത്ഥാടനം:
പമ്പ ബസ് സർവ്വീസ് ആരംഭിക്കണം;
കോട്ടാങ്ങൽ – ചുങ്കപ്പാറ ജനകീയ വികസന സമിതി
Advertisements