ബ്രസീലിയൻ ഇതിഹാസത്തിനായി പ്രാർത്ഥനയിൽ ലോകം ; കീമോതെറാപ്പിയുമായി പ്രതികർക്കാത്തതിനാൽ പെലെയെ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി

സാവോപോളോ: ഫുട്ബോള്‍ രാജാവ് പെലെ ഗുരുതരാവസ്ഥയില്‍ തുടരുന്നു. അര്‍ബുദ ചികില്‍സയിലുള്ള ബ്രസീലിയന്‍ ഇതിഹാസത്തെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കാത്തതിനാല്‍ പാലിയേറ്റീവ് കെയറിലേക്ക് മാറ്റി എന്നാണ് ഗോള്‍ ഡോട് കോമിന്‍റെ റിപ്പോര്‍ട്ട്.

എക്കാലത്തെയും മികച്ച ഫുട്ബോളറായി വിശേഷിപ്പിക്കപ്പെടുന്ന 82 വയസുകാരനായ പെലെ കീമോതെറാപ്പിയും മരുന്നുകളുമായി പ്രതികരിക്കുന്നില്ല എന്ന് ബ്രസീലിയന്‍ മാധ്യമമായ ഫോള്‍ഹയാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്‌തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലിയേറ്റീവ് കെയറിനൊപ്പം വേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾക്ക് മാത്രമാണ് പെലെയ്ക്ക് ഇപ്പോള്‍ ചികിത്സ നല്‍കിവരുന്നതെന്ന് ഫോൾഹയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയില്‍ നിന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിട്ടില്ല.

പെലെയുടെ മാനേജരും ഇതിഹാസ താരത്തിന്‍റെ ആരോഗ്യനില സംബന്ധിച്ച് പുതിയ വിവരങ്ങളൊന്നും മാധ്യമങ്ങളുമായി പങ്കുവെച്ചിട്ടില്ല. ഖത്തര്‍ ലോകകപ്പില്‍ ബ്രസീലിന്‍റെ കാമറൂണിനെതിരായ മത്സരത്തില്‍ പെലെയ്ക്ക് ആശംസകളുമായി ബ്രസീലിയന്‍ ആരാധകര്‍ ബാനര്‍ പ്രദര്‍ശിപ്പിച്ചിരുന്നു.  

Hot Topics

Related Articles