കേരള നിയമസഭയിൽ ചരിത്ര നിമിഷം ; സഭ നിയന്ത്രിച്ച് വനിതാ സ്പീക്കർമാർ

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ സ്പീക്കര്‍ ചെയറിലെ വനിതാ സാന്നിദ്ധ്യം ശ്രദ്ധേയമായി.  സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കാനുള്ള താത്കാലിക ചെയര്‍മാന്മാരുടെ പാനലില്‍ മുഴുവന്‍ പേരും വനിതകളായത് സഭാ സമ്മേളനത്തിന്‍റെ പ്രത്യേകതയായി മാറി.

Advertisements

യു പ്രതിഭയാണ് ഇന്ന് ചെയർമാനായി ആദ്യം സഭ നിയന്ത്രിക്കാൻ എത്തിയത്. പിന്നാലെ സി കെ ആശയും കെ കെ രമയും ചെയറിൽ എത്തി. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിത എംഎൽഎമാർ ചെയർമാൻ പാനലിൽ എത്തുന്നത്. പ്രതിപക്ഷ നിരയില്‍ നിന്ന് തൃക്കാക്കര എംഎല്‍എ ഉമാ തോമസ് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സഭ നിയന്ത്രിക്കാനുള്ള അവസരം ആര്‍എംപി നേതാവും വടകര എംഎല്‍എയുമായ കെ.കെ രമയ്ക്ക് നല്‍കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു വനിതാ സാമാജിക എന്ന നിലയിലും വ്യക്തി എന്ന നിലയിലും സന്തോഷവും ആത്മവിശ്വാസവും പകർന്ന ഒരു ദിനമാണ് കടന്നുപോയതെന്ന് കെ.കെ രമ ഫേസ്ബുക്കില്‍ കുറിച്ചു. നല്ല നിലയിൽ സഭാ നടപടികളുമായി സഹകരിച്ച ഭരണ, പ്രതിപക്ഷ നിരകളിലെ മുഴുവൻ സഹപ്രവർത്തകരേയും സ്നേഹമറിയിക്കുന്നുവെന്നും കെ.കെ രമ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.