തിരുവനന്തപുരം : സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കുന്ന ബില്‍ ഇന്നു നിയമസഭയില്‍ അവതരിപ്പിക്കും.അതത് മേഖലകളിലെ പ്രഗല്ഭരെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. ബില്ലിലെ സംശയങ്ങള്‍ ദൂരീകരിക്കാനും നിയമസാധുത ഉറപ്പുവരുത്താനും ഇന്നത്തെ സഭാ സമ്മേളനത്തില്‍ അഡ്വക്കേറ്റ് ജനറലിനെ സഭയിലേക്ക് ക്ഷണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
പലഘട്ടങ്ങളിലും ഗവര്‍ണര്‍ക്കെതിരെ നിലപാട് സ്വീകരിച്ച മുസ്ലിം ലീഗിന്റെ നിലപാടും ഇന്ന് നിര്‍ണായകമാണ്.സംസ്ഥാനത്തെ പതിനാല് സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുക. ഇതിന് പകരമായി ഓരോ മേഖലയിലും പ്രഗല്ഭരായ വ്യക്തികളെ ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ബില്‍. സര്‍വകലാശാല നിയമങ്ങളില്‍ മാറ്റം വരുത്തും. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ പദവി മുഖേനെ സര്‍വകലാശാലകളുടെ ചാന്‍സലറാകുന്നു എന്ന വ്യവസ്ഥയിലാണ് ഭേദഗതി വരുത്തുക.