തിരുവല്ല : ചക്കുളത്ത്കാവ് പൊങ്കാലയോടാനുബന്ധിച്ചു നടക്കുന്ന കാർത്തിക സ്തംഭവും, ദീപകാഴ്ചയും ഇന്ന് വൈകിട്ട് നടക്കും.സമൂഹത്തിലെ തിന്മയെ കാർത്തിക സ്തംഭത്തിൽ ആവാഹിച്ചു അഗ്നിക്കിരയാക്കി, നന്മയുടെ ദീപങ്ങൾ തെളിയുന്നതോടെ ക്ഷേത്രവും പരിസരവും ശുദ്ധിയാവുതായാണ് വിശ്വാസം.
ചടങ്ങിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം വൈകിട്ട് അഞ്ചിന് ആരംഭിക്കും.സമ്മേളനം കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.ക്ഷേത്രം മാനേജിങ് ട്രസ്റ്റിയും കാര്യദർശിയുമായ മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷനാകും.കുട്ടനാട് എം. എൽ. എ തോമസ്. കെ. തോമസ് മുഖ്യഥിതി ആകും.ക്ഷേത്രം പ്രസിഡന്റും മുഖ്യകാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും.മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി കാർത്തിക സ്തംഭത്തിൽ മംഗളആരതി സമർപ്പിക്കും.പശ്ചിമ ബംഗാൾ ഗവർണർ സി. വി ആനന്ദ ബോസ് കാർത്തിക സ്തംഭത്തിൽ അഗ്നിപകരും.