സജി ചെറിയാന് ആശ്വാസം ; നിയമസഭാംഗത്വം രാജി വെക്കേണ്ട ; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി ബിജു പി. ചെറുമകൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവരാണ് ഹർജിക്കാർ.

Advertisements

രാജി കൊണ്ട് പ്രശ്നം തീരുന്നില്ലെന്നും ഭരണഘടനയെ അപമാനിച്ച എം.എൽ.എയെ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാനുള്ള ഇടപെടൽ വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ സജി ചെറിയാനെതിരെ പൊലീസ് നടത്തിയ അന്വേഷണവും അവസാനിപ്പിക്കുകയാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.