മൊറോക്കോ ഒരു ചെറിയ മീനല്ല; പറങ്കിപ്പടയ്ക്ക് പുറത്തേയ്ക്കു വഴികാട്ടി മൊറോക്കോ; അട്ടിമറി തുടർന്ന് മൊറോക്കോ സെമിയിലേയ്ക്ക്

ഖത്തർ: മൊറോക്കോ ഒരു ചെറിയ മീനല്ല. സ്‌പെയിന് പിന്നാലെ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ പറക്കിപ്പടയ്ക്കു പുറത്തേയ്ക്കു വഴി കാട്ടി മൊറോക്കോ. കരുത്തിന്റെ പറങ്കിപ്പടയാളികളെ കത്രികപ്പൂട്ടിട്ട് പൂട്ടിയാണ് മൊറോക്കോ സെമിയിലയ്ക്കു കുതിച്ചത്. എതിരില്ലാത്ത ഒരു ഗോളിനാണ് ആഫ്രിക്കൻ ടീം ചരിത്രം തിരുത്തി മൊറോക്കോ സെമിയിലേയ്ക്കു മാർച്ച് ചെയ്തത്. 42 ആം മിനിറ്റിൽ എൻ നസ്‌റി നേടിയ കിടിലൻ ഗോളിലാണ് മൊറോക്കോ സെമിയിലേയ്ക്കു മാർച്ച് ചെയ്യുന്നത്. രാത്രി നടക്കുന്ന ഇംഗ്ലണ്ട് ഫ്രാൻസ് മത്സരത്തിലെ വിജയിയെ മൊറോക്കോ സെമിയിൽ നേരിടും.

Advertisements

Hot Topics

Related Articles