നാടിനെ വിറപ്പിച്ച കടുവയെ കണ്ടെത്തി: ദൃശ്യം പകര്‍ത്തിയത് തെങ്ങിന്‍ മുകളില്‍ നിന്ന്

ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇരിട്ടി മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവയെ കണ്ടെത്തിയത്.ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളില്‍ നിന്നാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്.

Advertisements
https://youtu.be/WvS0CtBB-QY
https://www.youtube.com/watch?v=WvS0CtBB-QY <iframe width=”560″ height=”315″ src=”https://www.youtube.com/embed/WvS0CtBB-QY” title=”YouTube video player” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

പ്രദേശത്ത് നിരവധി പട്ടികവര്‍ഗ കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ഇവര്‍ക്ക് വനംവകുപ്പ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എട്ടിടങ്ങളിലായി ആളുകള്‍ ഇതുവരെ കടുവയെ കണ്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാല്‍ തന്നെ രാത്രിയില്‍ കടുവയെ കണ്ടെത്തല്‍ പ്രയാസമാണ്. കടുവയുടെ കാല്‍പ്പാട് പരിശോധിച്ചതില്‍ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് വനംവകുപ്പിന്റെ നിഗമനം.

Hot Topics

Related Articles