കേരള ജേർണലിസ്റ്റ് യൂണിയൻ മാധ്യമ പ്രവർത്തക സംഗമവും ഏകദിന ശില്പശാലയും നടത്തി

കുമരകം : വാർത്തകൾക്ക് അപ്പുറം മാധ്യമ പ്രവർത്തനം എന്നത് സാമൂഹിക പ്രതിബദ്ധത നിറഞ്ഞ ജന സേവനമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് യു. വിക്രമൻ . കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന മാധ്യമ പ്രവർത്തക സംഗമവും ഏകദിന ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കുമരകം കെ വി കെഹാളിൽ നടന്ന പരിപാടി കെ ജെ യു സംസ്ഥാന പ്രസിഡന്റ് യു വിക്രമൻ ഉദ്‌ഘാടനം ചെയ്തു. കെ ജെ യു അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് സംഘടനയുടെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന് ഉദ്ഘാടകൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വർഗീസ് സക്കറിയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജീവകാരുണ്യ പ്രവർത്തകൻ നവജീവൻ തോമസ് , ഉത്തരവാദിത്വ ടൂറിസത്തെ ലോക പ്രശസ്തിയിലേക്ക് എത്തിച്ച വ്യക്തിത്വം കെ. രൂപേഷ് കുമാർ , വ്യവസായത്തിനപ്പുറം സഹജീവി സ്നേഹം നിറഞ്ഞ സാമൂഹിക പ്രതിബദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന യുവ വ്യവസായി അച്ചായൻ സ് ഗോൾഡ് ഉടമ ടോണി വക്കച്ചൻ , ടൂറിസം രംഗത്ത് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ഉത്തരവാദിത്വ ടൂറിസം നടപ്പിലാക്കിയ മാംഗോ മെഡോസ് ഉടമ എൻ.കെ കുര്യൻ എന്നിവരെ കേരള ജേർണലിസ്റ്റ് യൂണിയൻ ആദരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സുരേന്ദ്രൻ , സംസ്ഥാന സെക്രട്ടറി പി ഷൺമുഖൻ ട്രഷറർ അജയകുമാർ , കുമരകം ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ: പിെ കെ മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാധ്യമ സംഗമത്തിന്റെ ഭാഗമായി കെ.ജെ യു കോട്ടയം ജില്ല ഭരണ സമതി രൂപീകരിച്ചു. കുടമാളൂർ രാധാകൃഷ്ണൻ (പ്രസിഡന്റ്)
എസ് ഡി റാം (സെക്രട്ടറി)
എൻ എം റസാക് (ട്രഷറർ)
വിപിൻ അറയ്ക്കൽ
(വൈസ്പ്രസിഡന്റ്
രഞ്ജിത് (ജോ: സെക്രട്ടറി)
ദിവ്യ ചൂലിശ്ശേരി ( വനിതാ കൺവീനർ) എന്നിവരെ ജില്ല ഭാരവാഹികളായി തിരഞ്ഞെടുത്തു.
ഉച്ചയ്ക്ക് ശേഷം നടന്ന ശില്പശാലയിൽ മാധ്യമ പ്രവർത്തന രംഗത്തെ വെല്ലുവിളികൾ എന്ന വിഷയത്തിൽ ജോസി തുമ്പാനത്ത് ക്ലാസ്സ് നയിച്ചു.
വേമ്പനാട് കായലും തണ്ണീർമുക്കം ബണ്ടും കുട്ടനാടിന്റെ പ്രകൃതിയും എന്ന വിഷയത്തിൽ ജനുവരിയിൽ സെമിനാർ നടത്തുവാനും തീരുമാനിച്ചു

Hot Topics

Related Articles