ബൈക്കും കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും കൂട്ടിയിടിച്ചു എം ബി ബി എസ് വിദ്യാർഥി മരിച്ചു

തളിപ്പറമ്പ് : ബൈക്കും കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ എം ബി ബി എസ് വിദ്യാർഥി മരിച്ചു. തളിപ്പറമ്പ് സയ്യിദ് നഗർ സ്വദേശി ഷെരിഫാസിൽ മിഫ്സലു ( 23 ) ആണ് മരിച്ചത്. തളിപ്പറമ്പ് ഏഴാംമൈലിൽ വച്ച് ഇന്ന് രാവിലെ 5 മണിയോടെയാണ് സംഭവം. പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും യുവാവ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയാണ്. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മാതാപിതാക്കൾ : ഫസലു റഹ്മാൻ , മുംതാസ് (ഇരുവരും മസ്കറ്റിൽ )

Advertisements

Hot Topics

Related Articles