ദീപശിഖയേന്തി കുടുംബശ്രീ ദേശീയ സരസമേള; ഏറ്റവും വലിയ ദേശീയമേളക്ക് നാളെ തുടക്കം കുറിക്കും

കോട്ടയം: കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി. തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് സി. ദിവാകർ ദീപശിഖ കോട്ടയം നോർത്ത് സി.ഡി.എസ്. ചെയർപേഴ്സൺ അജിത ഗോപകുമാറിന് കൈമാറി.

Advertisements

തിരുനക്കര മൈതാനത്തുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം നാഗമ്പടത്ത് സരസ് മേള നടക്കുന്ന മൈതാനത്ത് അവസാനിച്ചു. റോളർ സ്‌കേറ്റിംഗ് വിദ്യാർത്ഥികൾ, സ്പോർട്സ് അക്കാദമി വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങി രണ്ടായിരത്തോളം പേർ ദീപശിഖാ പ്രയാണത്തെ അനുഗമിച്ചു. പ്രയാണത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് ബലൂണുകൾ ഉയർത്തി. കുടുംബശ്രീയുടെ എട്ടാമത് ദേശീയ സരസ് മേളയാണ് ഡിസംബർ 14 മുതൽ 24 വരെ കോട്ടയത്ത് നടക്കുന്നത്. കോട്ടയം നാഗമ്പടം മൈതാനത്താണ് ഏറ്റവും വലിയ ദേശീയ മേള ഒരുങ്ങുന്നത്. രാജ്യത്തെ ഗ്രാമീണ ഉൽപന്നങ്ങളുടെ വിപുലമായ വിപണന മേളയാണ് സരസ്. 250 വിപണന സ്റ്റാളുകളാണ് മേളയ്ക്കുണ്ടാവുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിനായി 90 സ്റ്റാളുകളുണ്ടാകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തെ തനതു രുചി വിഭവങ്ങൾ പരിചയപ്പെടുത്തുന്ന 25 സ്റ്റാളുകളുള്ള ഭക്ഷ്യമേളയും നടക്കും. ദിവസേന കലാപരിപാടികളും വിവിധ വിഷയങ്ങളിൽ സെമിനാറുകളും നടക്കും. 75000 ചതുരശ്രയടിയുള്ള പന്തലാണ് നാഗമ്പടത്ത് ഉയരുക. പ്രവേശനം സൗജന്യമാണ്. ഹരിതപ്രോട്ടോക്കോൾ പാലിച്ചാണ് മേള നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ഉത്പന്നങ്ങൾ പരിചയപ്പെടുന്നതിനും കുടുംബശ്രീ വ്യവസായ സംരംഭങ്ങളുടെ വളർച്ചയ്ക്കും മേള ഉപകരിക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 250 ഗ്രാമീണ സംരംഭങ്ങളുടെ ഉൽപ്പന്നങ്ങൾ മേളയിലൂടെ വാങ്ങാം. 20 സംസ്ഥാനങ്ങളിൽനിന്നായി 65 വനിത സ്വയംസഹായ സംഘങ്ങ ളും 140 കുടുംബശ്രീ സംരംഭങ്ങളും 30 ഐ.ആർ.ഡി.പി. സംരംഭകരും മേളയിൽ പങ്കെടുക്കും. 120 വനിതാ ഷെഫുമാർ പങ്കെടുക്കുന്ന ഇന്ത്യ ഫുഡ് കോർട്ട് ഭക്ഷ്യമേള രുചിവൈവിധ്യങ്ങളുടെ കലവറയൊരുക്കും. എല്ലാ ദിവസവും കലാപരിപാടികൾ അരങ്ങേറും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും.

Hot Topics

Related Articles