വിവിധ പാരമെഡിക്കൽ ബിരുദ കോഴ്സുകൾ ഇനി സർക്കാർ മെഡിക്കൽ കോളേജുകളിലും ; ഉത്തരവുമായി സർക്കാർ

കോട്ടയം . കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ്കളിൽ വിവിധ പാരമെഡിക്കൽ ബിരുദ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവിട്ടു. കോട്ടയം തിരുവനന്തപുരം, കൊല്ലം തൃശൂർ കോഴിക്കോട് എന്നീ മെഡിക്കൽ കോളജ്കളിലായി ഡിപ്ളോമ ഇൻ എന്റേ സ്കോപിെ ടെക്നോളജി(ഡി ഇറ്റി ), ഡിപ്ളോമ ഇൻ ന്യൂറോടെക്നോളജി (ഡി എൻ റ്റി ), ബാച്ചിലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച്‌ ലാഗേജ്പതോളജി(ബി എ എസ് എൽ പി), ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി പി റ്റി), ബി എസ് സി റേഡിയോ തെറാപി ആന്റ് റേഡിയോ ഡൈഗ്നോസിസ്, ബി എസ് സി മെഡിക്കൽ ഇമാജിങ്ങ് ടെക്നോളജി, (ബി എസ് സി എം ഐ റ്റി ),ഡിപ്ളോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി(ഡിഎംഎൽ റ്റി), ഡിപ്ളോമ ഇൻഡയാലിസിസ് ടെക്നോളജി, ബി എസ് സി റേഡിയോ തെറാപിെ ടെക്നോളജി(ബിഎസ് സി ആർ റ്റി റ്റി ), ദന്തൽ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്റ്(ഡി ഒ ആർ എ ), ഡിപ്ളോമ ഇൻ ദന്തൽ മെക്കാനിക്, ബാച്ചിലർ ഓഫ് ഫിസിയോ തെറാപി (ബി പി റ്റി ), ഡിപ്ളോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി എന്നീ കോഴ്സ്ക ൾ അനുവദിച്ചാണ് ഉത്തരവായത്.

Advertisements

കോട്ടയം മെഡിക്കൽ കോളജിൽ ബി എസ് സി മെഡിക്കൽ ഇമാജി ഗ്െ ടെക്നോളജി, ബി എസ് സി ഫിസിയോ തെറാപി , ബി എസ് സി ഓഡിയോളജി ആന്റ് സ്പീച് ലാംഗേജ് പതോളജി,
ബിഎസ് സി റേഡിയോളജി ആന്റ് റേഡിയോ തെറാപ്പി, എന്നീ ബിരുദ കോഴ്സുകളും , ന്യൂറോടെക്നോളജി ഡിപ്ളോമ, എന്റോ സ്കോപി ടെക്നോളജി ഡിപ്ളോമ എന്നീ ഡിപ്ളോമ
കോഴ്സുകളുമാണ് ആരംഭിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എല്ലാ അനുബന്ധ സൗകര്യങ്ങളും ഉണ്ടായിരിന്നിട്ടും പാരാമെഡിക്കൽ വിഭാഗത്തിൽ വളരെ ചുരുക്കം ബിരുദ കോഴ്സുകൾ മാത്രമാണ് സർക്കാർ മെഡിക്കൽ കോളജകളിൽ നിലവിൽ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങൾ മാത്രമായിരുന്നു വിദ്യാർത്ഥികൾക്ക് ആശ്രയം. എന്നാൽ ഇവിടങ്ങളിലെ ഉയർന്ന ഫീസ് നിരക്ക് സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ബിരുദ കോഴ് അപ്ര്യാപ്തമാക്കി.

ഇതോടെ വിദേശ തൊഴിൽ അവസരങ്ങളിൽ ബിരുദ / ബിരുദാനന്തര
കോഴ്സുകളുമായി മറ്റ് സംസ്ഥാനങ്ങൾ കേരളത്തെ പിൻതള്ളി. സർക്കാർ മെഡിക്കൽ കോളജ് കളിൽ ബിരുദ കോഴ്സ് ആരംഭിക്കുന്നതോടെ കേരളത്തില്ല ബിരുദാനന്തരകോഴ്സുകൾ
അതിന്റെ തുടർച്ചയായി ആരംഭിക്കുന്നതിന് ആരോഗ്യ സർവ്വകലാശാല തുടക്കം ക്കുറിക്കും. ഇതോടെ മാർക്ക് അടിസ്ഥാനത്തിൽ സാധാരണ വിദ്യാർത്ഥികൾക്കും കുറഞ ഫീസ് നിരക്കിൽ കോഴ്സുകൾ പഠിക്കുവാൻ കഴിയുമെന്നും വിദേശ തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്ന
തോടൊപ്പം കേരളത്തിൽ ഈ മേഖലയിൽ സാങ്കേതിക വൈദഗ്ദ്യം ഉയരുകയും ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു

Hot Topics

Related Articles