കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ബുദ്ധിമുട്ടായി തകിടടിയൊച്ച. രോഗികളെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡിലേയ്ക്കു മാറ്റുമ്പോൾ അലോസരമായാണ് ശബ്ദം കേൾക്കുന്നത്. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡിലേയ്ക്കുള്ള മേൽപ്പാലത്തിലാണ് രോഗികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് ശബ്ദം ഉയരുന്നത്. അത്യാഹിത വിഭാഗത്തിൽ നിന്നും വാർഡിലേയ്ക്കുള്ള പാലം തകിട് ഉപയോഗിച്ച നിർമ്മിച്ചതാണ്.
ഇതിലൂടെ രോഗികളെയുമായി വീൽച്ചെയറിലും സ്ട്രച്ചറിലും പോകുമ്പോൾ അസ്വാഭിവികമായ ശബ്ദമാണ് ഉയരുന്നത്. ഇത് രോഗികളിൽ പലർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചെറിയ ചിലവിൽ മാറ്റ് വാങ്ങിയിട്ടാൽ പോലും അസ്വസ്ഥത സൃഷ്ടിക്കുന്ന ശബ്ദം ഒഴിവാക്കാൻ സാധിക്കും. ഹൃദ്രോഗം അടക്കമുള്ള രോഗങ്ങൾ ബാധിച്ച് എത്തുന്നവർക്കാണ് ഇത് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അടിയന്തരമായി ഇവിടെ മാറ്റ് ഇടാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ ആവശ്യപ്പെടുന്നത്.