പാമ്പാടി : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്കായുള്ള സർക്കാർ പദ്ധതി റൂസാ ഘട്ടം രണ്ടിലെ നിർമ്മാണ നവീകരണ പദ്ധതികളുടെ പ്രവർത്തനോദ്‌ഘാടനം പാമ്പാടി കെ ജി കോളേജിൽ നാളെ 12:30 ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ബിന്ദു ആർ നിർവ്വഹിക്കും.
Advertisements
സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പുതുപ്പള്ളി നിയോജക മണ്ഡലം എം എൽ എ ഉമ്മൻ ചാണ്ടി മുഖ്യ സന്ദേശവും കോട്ടയം എം പി തോമസ് ചാഴിക്കാടൻ മുഖ്യ പ്രഭാഷണവും നടത്തും. ചടങ്ങിന് കോളേജ് മാനേജർ അഭിവന്ദ്യ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, എം ഓ സി കോളേജുകളുടെ ആക്കാദമിക വകുപ്പ് സെക്രട്ടറി, ഡോ എം ഇ കുറിയാക്കോസ് എന്നിവർ ആശംസകളർപ്പിക്കും.