കോട്ടയം: ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാനാവാത്ത സ്ഥിതിയു ണ്ടായത് കാനനപാത അടച്ചതു മൂലമാണെന്ന് മല അരയ മഹാസഭ
തീർത്ഥാടനത്തിന്റെ സേഫ്റ്റി വാൽവ് ആയി പ്രവർത്തിച്ചിരുന്ന പരമ്പരാഗത തീർഥാടനപാത യായ കാനനപാത അടച്ചതോടെയാണ് തിരക്ക് അനിയന്ത്രിതമായത്. നൂറ്റാണ്ടു കളായി ആചാരപരമായ കർമ്മങ്ങൾ അനുഷ്ഠിച്ച് കാൽനടയായി ലക്ഷക്കണക്കിന് സ്വാമിമാർ എരുമേലിയിൽനിന്നും കാളകെട്ടി കരിമല വഴിയാണ് സന്നിധാനത്തേക്കു തീർഥാടനം നടത്തിയിരുന്നത്. കാനനപാതയിലൂടെ സഞ്ചരിച്ചിരുന്ന ഭക്തരുടെ അഞ്ചുവർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഇതു മനസ്സിലാ ക്കാവുന്നതേയുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2015-ൽ 6,74,949 പേരും 2016-ൽ 5,31,849 പേരും 2017-ൽ 9,07,464 പേരും പ്രളയമായിരുന്നിട്ടുകൂടി 2018-ൽ 2,55,942 പേരും 2019-ൽ 4,67,099 പേരും കാനനപതയിലൂടെ ശബരീശ സവിധത്തിലെത്തിയിരുന്നു. എന്നാൽ, ഈ പാതയിലൂടെയുള്ള യാത്രയ്ക്ക് അശാസ്ത്രീയമായ സമയനിയന്ത്രണം കൊണ്ടുവന്ന് മണ്ഡലകാലാരംഭത്തിൽ തന്നെ തടഞ്ഞശേഷം ഇപ്പോൾ തിരക്കു നിയന്ത്രിക്കാനാ വാതെ അധികൃതർ നട്ടംതിരിയുകയാണ്.
പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ ഫോൺ സന്ദേശത്തെ തുടർന്നാണ് ഇടുക്കി ജില്ലാ കളക്ടർ കാനനപാത വഴി ശബരിമല അമ്പലത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം അറിയിച്ചുകൊണ്ട് നവംബർ 15നും 25നും ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് കോട്ടയം ജില്ലയിലും നടപ്പിലാക്കി. ഉത്ത രവ് ചൂണ്ടിക്കാട്ടി കാനനപാതയിലേക്കു ഭക്തർ പ്രവേശിക്കാതിരിക്കാൻ എരുമേ ലിക്കടുത്ത് കോയിക്കക്കാവിൽ നാലുമണി വരെയും അഴുതക്കടവിൽ 2.30 വരെ യും മുക്കുഴിയിൽ 3.30 വരെയും എന്നു സമയനിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചു. നിശ്ചിത സമയം കഴിഞ്ഞെത്തുന്ന ഭക്തരെ തടയാൻ വനംവകുപ്പ് ജീവനക്കാരെയും നിയോഗിച്ചിരിക്കുകയാണ്. ഈ നിയന്ത്രണത്തെപ്പറ്റി സംസ്ഥാനത്തി നകത്തും പുറത്തും വ്യാപക പ്രചാരണവും നടത്തി. കാനനപാതയിലൂടെയുള്ള യാത്രാനിയന്ത്രണം അക്ഷരാർത്ഥത്തിൽ ഭക്തരെ ശ്വാസം മുട്ടിക്കുന്നതും കാൽന യാത്രയുടെയും തീർത്ഥാടനത്തിന്റെയും പ്രസക്തിതന്നെ നഷ്ടപ്പെടുത്തുന്നതുമായി.
സമയനിയന്ത്രണം മൂലം ഉണ്ടാകാവുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് യാതൊരു മുൻധാരണയുമില്ലാതെയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചതെന്ന് ഇപ്പോഴത്തെ അനുഭവം തെളിയിച്ചിരിക്കുകയാണ്. കാനനപാതയിലെ സമയനിയന്ത്രണം ഒഴിവാക്കി അയ്യപ്പഭക്തർക്കു തുറന്നുകൊടുക്കണമെന്ന് മല അരയ മഹാസഭ നിരവധി തവണ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നതാണ്. സഭയുടെ
ഈ ആവശ്യം ബധിരകരണങ്ങളിലാണു പതിച്ചത്. ഇതിന്റെ പരിണിതഫലങ്ങളാണ് ഇപ്പോൾ അനുഭവപ്പെടുന്ന തിക്കും തിരക്കും.
കാനനപാതയിലെ നിയന്ത്രണങ്ങൾ അറിഞ്ഞതോടെ ലക്ഷോപലക്ഷം ഭക്തർ കാൽനടയാത്ര ഉപേക്ഷിച്ച് വാഹനങ്ങളിൽ എരുമേലി, നിലയ്ക്കൽ, പമ്പ എന്നി വിടങ്ങളിലേക്ക് എത്തിയതോടെ കിലോമീറ്ററുകളാണ് വാഹനങ്ങളുടെ നിര. ഇതോടെ സ്കൂൾ വാഹനങ്ങൾ പോലും പോകാത്ത അവസ്ഥയായതോടെ വിദ്യാ ലയങ്ങളുടെ പ്രവർത്തനം താളംതെറ്റി. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് സന്ധ്യ കഴിഞ്ഞാലും വീട്ടിലെത്താനാവാത്ത സ്ഥിതിയായി. ഇങ്ങനെ എല്ലാത്തരത്തിലും ജനജീവിതം തന്നെ സ്തംഭിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തിയത്. വർ ഷം തോറും അഞ്ചു മുതൽ പത്തുലക്ഷം വരെ തീർഥാടകർ കാൽനടയായി സ ഞ്ചരിച്ചിരുന്നിടത്ത് കടുത്ത സമയനിയന്ത്രണം മൂലം ഈ പാതയിലൂടെ സഞ്ചരിക്കുന്ന ഭക്തർ ആയിരങ്ങളിലേക്ക് മാത്രമായൊതുങ്ങി. പാതയിലെ സമയനിയ ന്ത്രണം അവസാനിപ്പിച്ച് അടിയന്തരമായി തുറക്കുന്നില്ലെങ്കിൽ മകരവിളക്കിനോട നുബന്ധിച്ചുള്ള തിരക്ക് ഇപ്പോഴുള്ളതിലും ഇരട്ടിയായിരിക്കും. ദർശനം നടത്താ നാകാതെ അയ്യപ്പഭക്തർ തിരിച്ചുപോകുന്ന സാഹചര്യം വരെ ഉണ്ടായേക്കാം.
ശബരിമല തീർഥാടനത്തിന്റെ അവിഭാജ്യഘടകമായ പരമ്പരാഗത കാനന പാത അടിയന്തരമായി തുറന്നുനൽകണമെന്നാവശ്യപ്പെട്ട് മലഅരയ മഹാസഭ യുടെ നേതൃത്വത്തിൽ എരുമേലിക്കടുത്ത് കാളകെട്ടിയിൽ നടത്തിവരുന്ന സത്യഗഹവും ഫോറസ്റ്റ് സ്റ്റേഷൻ മർച്ചും അഞ്ച് ദിവസം പിന്നിടുകയാണ്. പാത തുറന്ന് ഭക്തർക്ക് സൗകര്യം ഏർപ്പെടുത്തുംവരെ പ്രക്ഷോഭം തുടരാനാണ് സഭയുടെ തീരുമാനം.
വാർത്താ സമ്മേളനത്തിൽ മല അരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ. സജീവ്, ട്രഷറർ എം.ബി. രാജൻ കമ്മറ്റി അംഗങ്ങളായ എം.കെ. സജി, വി.കെ. രാഘവൻ എന്നിവർ പങ്കെടുത്തു.