കണ്ണൂർ: തൃക്കരിപ്പൂർ വയലോടിയിൽ യുവാവിനെ കൊലപ്പെടുത്തി വീടിന് സമീപം തള്ളിയ കേസന്വേഷണം പയ്യന്നൂരിലേക്ക്. പോലീസ് പിടിയിലായ ആറു പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം പയ്യന്നൂരിലേക്ക് എത്തിയത്. കേസിൽ രണ്ടു പേർ കൂടി പ്രതികളാകും
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ആറു പ്രതികളെയും വിശദമായി ചോദ്യം ചെയ്തുവെങ്കിലും അന്വേഷണ സംഘത്തിന് മൊഴിയിൽ വൈരുദ്ധ്യം കണ്ടെത്താൻ കഴിഞ്ഞു. പ്രതികൾ ഉപയോഗിച്ചിരുന്ന മൊബെൽ ഫോണുകൾ ഇനിയും കണ്ടെത്താനായില്ല. സംഭവ ശേഷം മൊബെൽ ഫോണുകൾ പയ്യന്നൂർ സ്വദേശിക്ക് കൈമാറിയതായ വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു.ഇയാൾ പെരുമ്പസ്വദേശിയാണെന്ന സൂചന ലഭിച്ചിട്ടുണ്ട്.പ്രതികളുടെ സുഹൃത്തായ തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശിയായ യുവാവാണ് പയ്യന്നൂർ സ്വദേശിക്ക് മൊബെൽ ഫോണുകൾ കൈമാറിയത്.രഹസ്യ കേന്ദ്രത്തിൽ മൊബെൽ ഫോൺ ഒളിപ്പിച്ചു വെക്കാൻ സഹായിച്ച പയ്യന്നൂർ സ്വദേശിയായ യുവാവിനെയും പൊറോപ്പാട് സ്വദേശിയായ സുഹൃത്തിനെയും അന്വേഷണ സംഘം കേസിൽ പ്രതി ചേർത്തു.ഇതോടെ കേസിൽ എട്ട് പ്രതികളായി. തൃക്കരിപ്പൂർ പൊറോപ്പാട് സ്വദേശി ഒ.ടി.മുഹമ്മദ് ഷബാസ്(22), എളമ്പച്ചിയിലെ പി.കെ.മുഹമ്മദ് റഹ്നാസ് (25), പൊറോപ്പാട്ടെ എം.ടി.പി.സഫ്വാൻ (24), എം.കെ.ഷൗക്കത്ത് മുഹമ്മദ് (27), എ.മുഹമ്മദ് യൂനസ് (28), തൃക്കരിപ്പൂർ വിറ്റാക്കുളത്തെ എം.എ.മുഹമ്മദ് ന്യൂമാൻ (20) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും നേരത്തെഅറസ്റ്റ് ചെയ്തത്.പ്രതികളുടെ വിരലടയാളം ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതിയുടെ സാന്നിധ്യത്തിൽ പോലീസ് ശേഖരിക്കും. ഇക്കഴിഞ്ഞ് അഞ്ചിന് പുലർച്ചെ 5 .45 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട്ടുകാരനായ ഒ.ടി. മുഹമ്മദ് ഷബാസ് പാതിരാത്രിയിൽ സഹായികളെ വിളിച്ചു വരുത്തിയാണ് പയ്യന്നൂരിൽ കുപ്പിവെള്ള വിതരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃക്കരിപ്പൂർ വയലോടിയിലെ പ്രിജേഷിനെ (35) പിടികൂടി മർദ്ദിച്ചത്.കടുത്ത മർദ്ദനത്തെ തുടർന്ന് യുവാവ് മരണപ്പെട്ടതോടെയാണ് വീടിന് സമീപം ആളൊഴിഞ്ഞ വയലിൽ മൃതദേഹം ബൈക്കിൽ ഇരുത്തികൊണ്ടു വന്ന് തള്ളിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.