മരത്തില്‍‌ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു

വഴിത്തല; മരം മുറിക്കാനായി കയറിയ തൊഴിലാളിക്ക് ദേഹാസ്വാസ്ഥ്യം. മരത്തില്‍‌ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു. വഴിത്തല ശാന്തിഗിരി കോളേജിന് സമീപമാണ് സംഭവം നടന്നത്. മഞ്ചേരിയില്‍ മാത്തുക്കുട്ടി ജോസിന്റെ പറമ്പിലെ മഹാഗണി മുറിക്കാന്‍ എത്തിയ പാപ്പച്ചനാണ് ദേഹാസ്വസ്ഥ്യമുണ്ടായി മരത്തില്‍‌ കുടുങ്ങിയത്. 50 അടി ഉയരമുള്ള മരം മുറിക്കാന്‍ കയറിയപ്പോള്‍ ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു. ഉടന്‍ ഉടമ മാത്തുക്കുട്ടി മരത്തില്‍ കയറി ഇയാളെ താഴേക്ക് വീഴാതെ കെട്ടിവച്ചു. തുടർന്ന് തൊടുപുഴ അഗ്നിരക്ഷാ സേനയെത്തി വലയുപയോഗിച്ച് താഴെയിറക്കി. തുടർന്ന് തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എച്ച് അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles