കോട്ടയം: മുസ്ലീം ലീഗിൽ വൻ പൊട്ടിത്തെറി. വ്യാജ അംഗങ്ങളെ ചേർത്തതായുള്ള ആരോപണത്തിന് പിന്നാലെ ഒരു വിഭാഗം മുതിർന്ന നേതാക്കൾ പാർട്ടി വിടാനൊരുങ്ങുന്നു. മെമ്പൻഷഷിപ്പ് നൽകാതെ ഈ നേതാക്കളെ ഒതുക്കാനുള്ള ശ്രമം ഒരു വിഭാഗം നേതാക്കൾ നടത്തിയതോടെയാണ് മുൻ ജില്ലാ ഭാരവാഹികളും, യൂത്ത് ലീഗ് നേതാക്കളും അടക്കമുള്ളവർ പാർട്ടി വിട്ട് പോകാൻ തയ്യാറെടുക്കുന്നത്.
മുസ്ലീം ലീഗിൽ മെമ്പർഷിപ്പ് ചേർക്കുന്നതിന് ഓരോ മണ്ഡലം കമ്മിറ്റികൾക്കും സംസ്ഥാന കമ്മിറ്റി ക്വാട്ടാ നിശ്ചയിച്ചു നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടയത്തും മെമ്പർഷിപ്പ് ക്യാമ്പെയിൻ തുടങ്ങിയിരുന്നു. എന്നാൽ, ജില്ലയിൽ കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് ക്യാമ്പെയിന്റെ ഭാഗമായി അംഗങ്ങളായി ചേർത്തത് വ്യാജ അംഗങ്ങളെയാണ് എന്ന ആരോപണമാണ് ഉയരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിൽ അംഗങ്ങളായി ഉള്ള പലരെയും, മുതിർന്ന നേതാക്കളിൽ പലരെയും മെമ്പർഷിപ്പ് നൽകാതെ ഒതുക്കി. ഇത് കൂടാതെ വോട്ടർ പട്ടിക നോക്കി പല വ്യാജ പേരുകളും എഴുതി ചേർക്കുകയും ചെയ്തു. ഇതെല്ലാമാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. വർഷങ്ങളായി പാർട്ടിയ്ക്കു വേണ്ടി പ്രവർത്തിച്ച പല നേതാക്കളെയും ഇത്തരത്തിൽ യാതൊരു മാനദണ്ഡവുമില്ലാതെ തഴഞ്ഞതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
ഇത്തരത്തിൽ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നതെന്നാണ് സൂചന. പ്രതിഷേധം തണുപ്പിക്കാൻ പക്ഷേ ഇതുവരെയായും മുസ്ലീം ലീഗ് ജില്ലാ നേതൃത്വം ഇടപെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ ഭാവി എത്താകുമെന്നാണ് ആശങ്ക ഉയരുന്നത്.