കോട്ടയത്ത് ഇനി നാടക സന്ധ്യകൾ ; കേരള സംഗീത നാടക അക്കാദമിയുടെ നാടകോത്സവം നാളെ വൈകിട്ട്

കോട്ടയം : കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാടകോത്സവം നാളെ വൈകിട്ട് 6.30ന് ആർട്ടിസ്റ്റ് കേശവൻ സ്മാരക കലാമന്ദിരത്തിൽ ആരംഭിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘടനം ചെയ്യും.

Advertisements

സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂർ വിജയൻ മുഖ്യപ്രഭാഷണം നടത്തും.വൈകിട്ട് കൊല്ലം ആവിഷ്ക്കര അവതരിപ്പിക്കുന്ന ദൈവം തൊട്ട ജീവിതം ഉദ്ഘടന നാടകം.20ന് തിരുവനന്തപുരം നമ്മൾ നാടകക്കാർ അവതരിപ്പിക്കുന്ന നാടകം മധുര നെല്ലിക്ക, 21ന് കൊല്ലം അശ്വതി ഭവൻ അവതരിപ്പിക്കുന്ന വേനൽ മഴ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാപന സമ്മേളനം 21ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്യും.കോവിഡ് കാലത്ത് നാടകകലാകാരന്മാർ അനുഭവിച്ചിരുന്ന കഷ്ടതകളിൽ നിന്ന് കരകയറാൻ സർക്കാർ സഹായം നൽകിയിരുന്നു. ഇതിനായി സംസ്ഥാനത്ത് എല്ലാജില്ലകളിലും നാടകോത്സവങ്ങൾ നടത്താൻ തീരുമാനിക്കുകയും, ഇതിന്റെ ഭാഗമായി കോട്ടയത്ത്‌ നാടകോത്സവം ആരംഭിക്കുന്നത്. നാടകം എന്ന ജനകീയ കലയെയും, കലാകാരന്മാരെയും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ് നാടകോത്സവം നടത്തുന്നത്.

Hot Topics

Related Articles