കോട്ടയം: സപ്ലൈകോ അടക്കമുള്ള പൊതുവിതരണ കേന്ദ്രങ്ങൾ വഴിയുള്ള അവശ്യ വസ്തുക്കളുടെ വിതരണം മുടങ്ങിയിട്ട് മാസങ്ങളായിട്ടും സർക്കാർ മൗനം തുടരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം.എൽ.എ. പൊതു വിതരണ കേന്ദ്രങ്ങൾ വഴിയുള്ള ആവശ്യവസ്തുക്കളുടെ വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കടുവാകുളത്ത് സംഘടിപിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ വേള ആയിട്ട് പോലും അവശ്യസാധനങ്ങൾ കിട്ടത്ത സ്ഥിതിയാണ്. പൊതു വിപണിയിൽ അരി അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കുതിക്കുമ്പോൾ സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സർക്കാർ വിതരണ കേന്ദ്രങ്ങളാണ് കൈയ്യും കെട്ടി നോക്കി നിൽക്കുന്നത്.അവശ്യവസ്തുക്കളുടെ വിലവർധനയിനിടെ സപ്ലൈകോ സ്റ്റോറുകൾ മിക്കതും കാലിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. പലതവണ എത്തിയിട്ടും സാധനങ്ങൾ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുളളത്. സർക്കാർ നിഷ്ക്രിയം വിട്ട് സർക്കാർ വിതരണ കേന്ദ്രങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. അവശ്യവസ്തുക്കൾക്കുണ്ടായ ക്ഷാമം മൂലം ജനങ്ങൾ ദുരിതത്തിലായിട്ടും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാര നടപടി അങ്ങേയറ്റം ജനദ്രോഹമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ യു.ഡി.എഫ് കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് പറഞ്ഞു.
യുഡിഫ് കോട്ടയം നിയോജക മണ്ഡലം കൺവീനർ സിബി ജോൺ കൈതയിലിന്റെ അധ്യക്ഷതയിൽ കൂടിയ ധർണസമരം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. യുഡിഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ്, ആർ എസ് പി ജില്ലാ സെക്രട്ടറി റ്റി സി അരുൺ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ പി കുര്യൻ, കേരള കോൺഗ്രസ് നേതാവ് ജോയ് ചെട്ടിശ്ശേരി, സി എം പി നേതാവ് കെ വി ഭാസി, കോൺഗ്രസ് മണ്ഡലം പ്രെസിഡന്റുമാരായ ജയൻ ബി മഠം, ജോൺ ചാണ്ടി, തങ്കച്ചൻ ചിങ്ങവനം, ബാബുകുട്ടി ഈപ്പൻ ജനപ്രതിനിധികളായ വൈശാഖ് പി കെ, പ്രിയ മധുസൂദനൻ, മിനി ഇട്ടിക്കുഞ്ഞു, ബോബി സ്കറിയ, ജയന്തി ബിജു, അനിൽ കുമാർ, ഉദയ കുമാർ എന്നിവർ പ്രസംഗിച്ചു.