പാലായിൽ വയോധിക വാഹനാപകടത്തിൽ മരിച്ച കേസ്സിൽ ഡ്രൈവര്‍  അറസ്റ്റിൽ ; പിടിയിലായത് ഇടുക്കി സ്വദേശി 

പാലാ : വയോധിക കാർ ഇടിച്ചു മരിച്ച സംഭവത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാമക്കൽമേട് കൃഷ്ണപുരം ഭാഗത്ത് താഴത്ത് കോന്തിയേടത്ത് വീട്ടിൽ സുരേഷ് ബാബു (47) എന്നയാളെയാണ് പാലാ സ്റ്റേഷൻ എസ്.എച്ച്. ഓ  കെ.പി ടോംസന്റെ നേതൃത്വത്തിൽ  അറസ്റ്റ് ചെയ്തത്. സുരേഷ് ബാബു ഓടിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഭരണങ്ങാനം പള്ളിക്ക് സമീപം വച്ച് റോഡ് ക്രോസ് ചെയ്യാൻ ശ്രമിച്ച വയോധികയെ  ഇടിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Advertisements

Hot Topics

Related Articles