ഏറ്റുമാനൂരിൽ സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍ : പിടിയിലായത് കിളിമാനൂർ സ്വദേശി 

കോട്ടയം : യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ കാനറ ചെരുവിള പുത്തൻവീട്ടിൽ അബ്ദുൾസലാം മകൻ അൻസീർ (36) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പേരൂർ ആയുർവേദ ആശുപത്രി ഭാഗത്ത് വച്ച് സ്കൂട്ടറിൽ യാത്ര ചെയ്തുവന്ന യുവതിയെ തടഞ്ഞുനിർത്തി അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. .

Advertisements

യുവതിയുടെ  പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ്  കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടി കൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ രാജേഷ് കുമാർ, എസ്.ഐ  മനോജ് കുമാർ,എ.എസ്.ഐ ഷിനോയി, സി.പി.ഓ നിസ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Hot Topics

Related Articles