വഴി തർക്കം: യുവതിയെ വെട്ടിയ അയൽവാസി പിടിയിൽ

മട്ടന്നൂർ. വഴി തർക്കത്തെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ കഴുത്തിന് വെട്ടി വധിക്കാൻ ശ്രമിച്ച അയൽവാസി അറസ്റ്റിൽ.മട്ടന്നൂർ ചാവശേരിപ്പറമ്പിലെ അന്തു എന്ന അബ്ദുള്ളയെ ( 62 ) യാണ് പോലീസ് ഇൻസ്പെക്ടർ എം.കൃഷ്ണൻ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 15 ന് രാവിലെ 6.30 മണി യോടെയായിരുന്നു സംഭവം. വഴി തർക്കത്തെ തുടർന്ന് അയൽവാസിയായ ടി.എൻ.മൈമൂനയെ (47)യാണ് പ്രതി കഴുത്തിന് വെട്ടി പരിക്കേൽപ്പിച്ചത്. ബഹളം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിയത്.ഗുരുതരാവസ്ഥയിലായ യുവതി കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിലെത്തി മൊഴിയെടുത്ത പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisements

Hot Topics

Related Articles