നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട പിടിയിൽ  : പിടിയിലായത് ചങ്ങനാശേരി സ്വദേശി 

 ചങ്ങനാശേരി : കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസ്സുകളിലെ പ്രതിയുമായ ചങ്ങാശ്ശേരി മോർകുളങ്ങര ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ കുഞ്ഞുമോൻ മകൻ വിനീഷ് കുഞ്ഞുമോൻ  (32) ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായി. ഇയാള്‍ ഇന്നലെ  ആനന്ദാശ്രമം റോഡിൽ വച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരായ രണ്ടു പേരെ തടഞ്ഞു നിർത്തി ആക്രമിക്കുകയും , വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചങ്ങനാശ്ശേരി പോലീസിനെ ആക്രമിക്കുകയും ചെയ്തു.

Advertisements

തുടര്‍ന്ന്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. പിടിയിലായ വിനീഷിന് ചങ്ങനാശ്ശേരി, ഗാന്ധി നഗർ, വാകത്താനം, തൃക്കൊടിത്താനം എന്നീ സ്റ്റേഷനുകളിലായി 25 ഓളം കേസ്സുകള്‍ നിലവിലുണ്ട്. ഇയാള്‍ക്കെതിരെ മുൻപ് കാപ്പ നടപടി സ്വീകരിച്ചിട്ടുള്ളതാണ്. ചങ്ങനാശ്ശേരി സ്റ്റേഷന്‍ എസ്.എച്ച്.ഓ റിച്ചാർഡ് വർഗ്ഗീസ്, എസ്.ഐ ആനന്ദകുട്ടൻ, പ്രസാദ്.ആര്‍.നായർ, ഷിനോജ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി,  അതുൽ.കെ.മുരളി,  എന്നിരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Hot Topics

Related Articles