വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള 23ന്

സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം, തലശ്ശേരി താലൂക്ക് വ്യവസായ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി താലൂക്ക്തല വ്യവസായ ഉല്‍പന്ന പ്രദര്‍ശന വിപണന മേള ഡിസംബര്‍ 23ന് ആരംഭിക്കും.

Advertisements

വൈകീട്ട് നാല് മണി മുതല്‍ ജനുവരി ഒന്ന് വരെ ധര്‍മടം അയലന്‍ഡ് കാര്‍ണിവല്‍ പരിസരത്ത് മേള നടക്കും. വൈകീട്ട് നാല് മുതല്‍ രാത്രി 11 മണി വരെയാണ് പ്രദര്‍ശന സമയം. ചെറുകിട വ്യവസായ സംരംഭകരുടെ വിവിധ ഉല്‍പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍, യന്ത്രങ്ങള്‍ എന്നിവ മേളയില്‍ ലഭിക്കും.

Hot Topics

Related Articles