പാങ്ങോട് സൈനിക ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

2023ലെ കരസേനാ ദിനാചരണത്തിന്റെ മുന്നോടിയായി തിരുവനന്തപുരം പാങ്ങോട് സൈനിക ആശുപത്രിയിൽ ഇന്ന് (ഡിസംബർ 23) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദക്ഷിണ വ്യോമസേനയിലെ പ്രിൻസിപ്പൽ മെഡിക്കൽ ഓഫീസറായ എയർ കമ്മഡോർ എ ജയചന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

Advertisements

സമാധാന കാല പ്രവർത്തനങ്ങളിൽ ഇന്ത്യൻ കരസേനയും മറ്റ് സേനാവിഭാഗങ്ങളും തമ്മിലുള്ള സഹവർത്തിത്വം പ്രകടമാക്കുന്നതാണ് രക്തദാന ക്യാമ്പ്. ദക്ഷിണ വ്യോമസേന, എൻസിസി, തിരുവനന്തപുരം മെഡിക്കൽ കോളേജ് , ലയൺസ് ക്ലബ്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മിലിട്ടറി ഹോസ്പിറ്റൽ കമാൻഡിംഗ് ഓഫീസർ കേണൽ എസ് അനയത്ത്, സൈനിക ആശുപത്രി മേട്രൻ, ലഫ്റ്റനന്റ് കേണൽ ക്ലാര ജോസഫ് എന്നിവർ ക്യാമ്പിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് അധികൃതർ രക്തദാതാക്കളുടെ സ്ക്രീനിംഗ് നടത്തി സൈനിക ഉദ്യോഗസ്ഥരിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നുമായി നൂറിലധികം പേരുടെ രക്തം ശേഖരിച്ചു.

Hot Topics

Related Articles