കുമളിയിൽ വാഹനാപകടം; അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം കൊക്കയിലേയ്ക്കു മറിഞ്ഞ് നാലു പേർ മരിച്ചു; മൂന്നു പേർ വാഹനത്തിൽ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി: കുമളിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്കു മറിഞ്ഞ് നാല് അയ്യപ്പഭക്തർ മരിച്ചു. മുല്ലപ്പെരിയാർ ഡാമിന്റെ പെൻസ്റ്റോക്ക്് പൈപ്പുകൾ പോകുന്ന ഭാഗത്തേയ്ക്കാണ് വാഹനം മറിഞ്ഞത്. മൂന്നു പേർ വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയായണ്. വാഹനം നിയന്ത്രണം നഷ്ടമായി കുമളിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Advertisements

കമ്പത്തു നിന്നും ശബരിമലയിലേയ്ക്കു പോകുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഒരു കുട്ടിയെ മാത്രമാണ് ഇപ്പോൾ അപകടങ്ങളില്ലാതെ പുറത്ത് എത്തിക്കാൻ സാധിച്ചത്. തമിഴ്‌നാട് അതിർത്തിയിൽ ചുരം ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തേനി സ്വദേശികളായ അയ്യപ്പ സംഘം സഞ്ചരിച്ച ടവേര കാറാണ് അപകടത്തിൽപ്പെട്ടത്.

Hot Topics

Related Articles