കോട്ടയം: ക്രിസ്മസ് കാലത്ത് ജില്ലയിലേ്ക്കു വലിയ തോതിൽ ലഹരി എത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കേന്ദ്രങ്ങളിൽ ജില്ലയിൽ പൊലീസിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും, ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് ജില്ലയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തിയത്. കോട്ടയം നഗരത്തിൽ റെയിൽവേ സ്‌റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ബേക്കർ ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു പൊലീസിന്റെ പരിശോധന.
ക്രിസ്മസ് കാലം ലക്ഷ്യമിട്ട് ജില്ലയിലേയ്ക്കു ലഹരി മാഫിയ സംഘം ലഹരി മരുന്ന് വൻ തോതിൽ എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം പരിശോധന ശക്തമാക്കിയത്. അന്തർ സംസ്ഥാന സ്വകാര്യ ബസിലും, ട്രെയിൻ മാർഗവും, കെഎസ്ആർടിസി ബസിലും അടക്കം പാഴ്‌സലുകളായി വരെ യുവാക്കളുടെ സംഘം ലഹരി മരുന്ന് എത്തിക്കുന്നതായി വിവരം ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നിർദേശാനുസരണം ജില്ലയിലെ വിവിധ മേഖലകളിൽ പരിശോധന നടത്തിയത്. കോട്ടയം ഡിവൈഎസ്പി കെ.ജി അനീഷ്, നർക്കോട്ടിക് സെൽഡിവൈഎസ്പി സി.ജോൺ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ഡോഗ്‌സ്‌ക്വാഡിലെ നർക്കോട്ടിക്ക് വിഭാഗം നായ ലാബ്രഡോർ ഇനത്തിൽപ്പെട്ട ഡോണിനെയാണ് പരിശോധനയ്ക്ക് ഉപയോഗിച്ചത്. ലഹരി വസ്തുക്കൾ ഒളിപ്പിച്ചു വച്ചാൽ മണത്തു കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച നായയാണ് ഡോൺ. കേരള പൊലീസിന്റെ കെ 9 സ്‌ക്വാഡിലെ ഹാൻഡ്‌ലർമാരായ എ.എസ്‌ഐ പ്രേംജി, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ് തമ്പി എന്നിവരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.