എല്ലാം കുപ്രചരണം ; റബ്ബര്‍ ബോര്‍ഡ് പിരിച്ച് വിടുമെന്നും സ്വകാര്യവല്‍ക്കരണം നടത്തുമെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റ് : എന്‍. ഹരി

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് റബ്ബര്‍ ബോര്‍ഡ് മെബര്‍ എന്‍. ഹരി അറിയിച്ചു.

Advertisements

റബ്ബര്‍ ബോര്‍ഡ് പിരിച്ച് വിടുമെന്നും സ്വകാര്യവല്‍ക്കരണം നടത്തുമെന്നുമുള്ള പ്രചരണങ്ങള്‍ തെറ്റാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിതി ആയോഗ് റിപ്പോര്‍ട്ടിന്റെ ഒരുഭാഗം മാത്രം കണക്കിലെടുത്താണ് ഇങ്ങനെയുള്ള പ്രചരണങ്ങള്‍. എന്നാല്‍ ചിലവ് ചുരുക്കലിന്റെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് അത്തരമൊരു റിപ്പോര്‍ട്ട് മുന്നോട്ട് വെച്ചത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെന്ന് എന്‍. ഹരി അറിയിച്ചു.
1947ലാണ് റബ്ബര്‍ ആക്റ്റ് നിലവില്‍ വന്നത്.

എന്നാല്‍ ഇതിലെ ചില കാര്യങ്ങള്‍ പരിഷ്‌കരിക്കേണ്ടതായുണ്ട്. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തിലേക്ക് വരുമ്പോള്‍ പല വിഭാഗങ്ങളേയും പുനര്‍വിന്യസിക്കേണ്ടിവരും. കേരള സര്‍ക്കാറിന് മുന്നില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും അതിന് മറുപടി നല്കുന്നതിന് മുന്‍പാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ശരിക്കുള്ള വിഷയമെന്താണെന്ന് മനസിലാക്കുന്നതിന് മുന്‍പ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത് അജണ്ടണ്ടയുടെ ഭാഗമായിട്ടാണ്.

എല്ലാ മേഖലയിലും ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമേ തീരുമാനമെടുക്കു എന്നും നിലവില്‍ ആശങ്കപ്പെടേണ്ടതും പ്രക്ഷോഭങ്ങളിലേക്ക് നീങ്ങേണ്ടതുമായ സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

റബ്ബര്‍ വിലയ്ക്ക് പരിഹാരം കണ്ടുകൊണ്ട് എല്ലാ മേഖലകളേയും കൂട്ടിയോജിപ്പിച്ച് കേന്ദ്ര സര്‍ക്കാറുമായി ആലോചിച്ച് പരിഹാരം കാണുമെന്നും എന്‍. ഹരി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ റബ്ബര്‍ ബോര്‍ഡ് മെംബര്‍ ജോര്‍ജ് കുട്ടിയും പങ്കെടുത്തു.

Hot Topics

Related Articles