കോട്ടയം : ആതുര സേവനരംഗത്തു മികച്ച സേവനങ്ങൾ കാഴ്ച വെയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി, സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി ഡിസംബർ 26, ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ സൗജന്യ ഫൈബ്രോ സ്കാനിങ് ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിങ്ങളുടെ കരൾ സുരക്ഷിതമാണോ എന്നും കരൾ വീക്കം കൊണ്ടുണ്ടാവുന്ന ഫൈബ്രോസിസ് അഥവാ ടിഷ്യൂ പാടുകൾ ഉണ്ടോയെന്നറിയുന്നതിനും സിറോസിസിന്റെ തുടക്കമാണോ എന്ന് കണ്ടെത്തുന്നതിനും ഫൈബ്രോ സ്കാൻ സഹായകരണമാണ്.
കരൾ വീക്കം, മദ്യപാനം, തെറ്റായ ജീവിത ശൈലി, വ്യായാമക്കുറവ്, പ്രമേഹം,കൊളെസ്ട്രോൾ, പാരമ്പര്യമായി കുടുംബത്തിൽ ഫാറ്റി ലിവർ രോഗവസ്ഥ ഉള്ളവർ എന്നിവർകൊക്കെ ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. സ്കാനിംഗിന് ശേഷം കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിലെ ഉദരരോഗം വിഭാഗത്തിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മിതമായ നിരക്കിലും പ്രത്യേക അനുകൂല്യങ്ങളോട്കൂടിയും തുടർചികിത്സ ലഭ്യമാണ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബുക്കിങ്ങിനായി വിളിക്കുക : 04812941000, 9072726190