പനച്ചിക്കാട് സായിപ്പ് കവലയിൽ വാഹനാപകടം :  കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്: അപകടത്തിൽപ്പെട്ടവരെ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ കൊണ്ടു പോകാൻ പോലീസ് നിർദ്ദേശം : പ്രതിഷേധവുമായി നാട്ടുകാർ

കോട്ടയം : പനച്ചിക്കാട് സായിപ്പുകവലയിൽ  കാർ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചുകയറി  ആൺകുട്ടിയടക്കം  ഒരു കുടുംബത്തിലെ അഞ്ച് പരിക്ക്. പനച്ചിക്കാട് കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കോടതികൾ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിടിച്ചത്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ , ഭാര്യ ജ്യോതി, മകൻ നദാൻ , ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്.  

Advertisements

ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു അപകടം. പള്ളിയിൽ പോയ ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ , മഴയിൽ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം  നടന്നയുടൻ  ഓടിക്കൂടിയ  നാട്ടുകാർ  ചിങ്ങവനം  പോലീസ് സ്റ്റേഷനിൽ വിവരം  അറിയിച്ചു. എന്നാൽ, സ്റ്റേഷനിൽ വാഹനമില്ലന്നും ആംബുലൻസ്  വിളിച്ച്  അപകടത്തിൽ പെട്ടവരെ  ആശുപത്രിയിൽ  എത്തിക്കാനാണ് നിർദേശം  ലഭിച്ചതെന്നും രക്ഷാ പ്രവർത്തനത്തിന് എത്തിയവർ പറയുന്നു. ഇത് നാട്ടുകാരുടെ  പ്രതിക്ഷേധത്തിനിടയായി, നാട്ടുകാർ  ജില്ലാ ജനറൽ  ആശുപത്രിയിൽനിന്നും 108 ആംബുലൻസ്  വിളിച്ചു വരുത്തിയാണ്  അപകടത്തിൽ  പെട്ടവരെ  ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. പരിക്കേറ്റ അഞ്ചു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Hot Topics

Related Articles