കോട്ടയം : കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ ഓട്ടോ റിക്ഷ തലകീഴായ് മറിഞ്ഞു തീകത്തി. പമ്പിൽ ടാങ്കർ ലോറിയിൽ നിന്നും ഇന്ധനം നിറച്ചുകൊണ്ടിരുന്ന സമയത്താണ് ഓട്ടോ മറിഞ്ഞു തീ കത്തിയത്. ഉടൻ തന്നെ ടാങ്കർ ലോറി ഡ്രൈവർ പമ്പിൽനിന്നും തീ അണയ്ക്കുന്ന സിലിണ്ടർ പൊട്ടിച്ചു സ്പ്രേ ചെയ്തതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോയെ മറികടന്നുവന്ന ബൈക്ക് യാത്രികരെ രക്ഷിക്കാൻ വെട്ടിച്ചപ്പോഴാണ് ഓട്ടോ തല കീഴായ് മറിഞ്ഞത്. അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും, രണ്ട് യാത്രക്കാർക്കും, ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്കും പരുക്കേറ്റു.
Advertisements