മേഘ്‌നാരാജ് രണ്ടാ വിവാഹത്തിനൊരുങ്ങുന്നോ എന്ന് ആരാധകര്‍; ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് മേഘ്‌ന

വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് മേഘ്‌നാ രാജ്. മേഘ്ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണം സംഭവിച്ചത്. മകനെ കാണാതെ മരിച്ച ചിരഞ്ജീവി സര്‍ജയുടെ പുനര്‍ ജന്മമായി റയാനെ കാണുന്നവരാണ് അദ്ദേഹത്തിന്റെ ആരാധകര്‍. പലപ്പോഴും ഭര്‍ത്താവിനെ കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും മേഘ്ന സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Advertisements

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവള്‍ ‘ബിഗ് ബോസ് കന്നഡ’ മത്സരാര്‍ത്ഥിയെ പുനര്‍വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് പ്രചരിക്കാന്‍ തുടങ്ങിയിരുന്നു, അത് ഇരുപക്ഷവും ശക്തമായി നിഷേധിച്ചു. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടിയോട് ഒരു ചോദ്യം ഉയര്‍ന്നു, അതിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു ”എന്നെ വിവാഹം കഴിക്കാന്‍ ഉപദേശിക്കുന്ന ഒരു കൂട്ടം ആളുകളുണ്ട്. മകന്റെ കൂടെ സന്തോഷിക്കണമെന്ന് പറയുന്ന ഒരു കൂട്ടരുമുണ്ട്. അപ്പോള്‍ ഞാന്‍ ആരെയാണ് കേള്‍ക്കേണ്ടത്?’. ‘ലോകം എന്ത് പറഞ്ഞാലും നിങ്ങളുടെ ഹൃദയം കേള്‍ക്കൂ എന്നാണ് ചിരഞ്ജീവി എപ്പോഴും പറയാറുള്ളത്. വിവാഹത്തെ കുറിച്ച് ഞാന്‍ എന്നോട് ഇതുവരെ ആ ചോദ്യം ചോദിച്ചിട്ടില്ല. ചിരു അവശേഷിപ്പിച്ച ഒരു കാര്യം ഒരു വ്യക്തി ജീവിക്കേണ്ട രീതിയാണ്. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. അല്ലെങ്കില്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഒരിക്കലും ചിന്തിക്കരുതെന്നും താരം പറയുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോഴിതാ ഏവര്‍ക്കും സന്തോഷം നല്‍കുന്ന ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരം. ആരാധകരോട് സംവദിക്കുന്നതിനായി മേഘ്‌ന സ്വന്തമായി ഒരു യൂ ട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് എന്ന വിവരമാണ് അവര്‍ പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകളായി ആരാധകര്‍ മേഘ്‌നയോട് കമന്റുകളിലൂടെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നതാണ്. സബ്‌ടൈറ്റിലോടു കൂടിയ പ്രമേ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. തന്‍രെ എല്ലാ വീഡിയോയിലും സബ്‌ടൈറ്റിലും ഉണ്ടാകുമെന്നും മേഘ്‌ന അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles